തനിയെ  - ഇതരഎഴുത്തുകള്‍

തനിയെ  

മിഴികൾ നിറഞ്ഞുവോ? ഹൃദയം മുറിഞ്ഞുവോ?
തനിയെ ഇരുളിൽ നീ തിരിയായ് എരിഞ്ഞുവോ?
പിരിയാൻ ഒരുങ്ങിയോ ?പറയാൻ വിതുമ്പിയോ ?
നിൻ നിഴൽ നിന്നിൽ നിന്നകലെ മറഞ്ഞുവോ ?

ഇരുളിലും വെയിലിലുമെല്ലാം തിരഞ്ഞുവോ ?
തനിച്ചെന്നു തോന്നിയോ ? തെല്ലൊന്നു തേങ്ങിയോ ?
വിജനമീ വീഥിയിൽ അറിയാതെ പിന്നെ നിൻ
മിഴിയെത്തി തിരയുന്നതെന്തിനായ് എപ്പോളും ?

തിരികെ വരില്ലെന്ന് ചൊല്ലി പിരിഞ്ഞിട്ടും
വഴിയിൽ അനാഥയായ് തേടുന്നതാരെ നീ ?
മൂകമീ സന്ധ്യയും തേങ്ങലും മാത്രമോ
നിൻ ജീവ സ്പന്ദനം ഏറ്റു വാങ്ങീടുവാൻ ?


up
0
dowm

രചിച്ചത്:സോന ശരത്
തീയതി:27-09-2017 02:13:10 PM
Added by :sona Sarath
വീക്ഷണം:259
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :