പുനഃ പ്രതിഷ്ഠ  - തത്ത്വചിന്തകവിതകള്‍

പുനഃ പ്രതിഷ്ഠ  

എത്ര പേർ ജനിച്ചെന്നറിയില്ല
എത്ര പേർ ജീവിച്ചെന്നറിയില്ല
എത്ര പേർ മരിച്ചെന്നറിയില്ല.
വീടു വിട്ടിറങ്ങിയവരും
കുടുംബമായി പോയവരും
വേദനയുടെ താളുകളിൽ
ഓരോ കല്ലും കഥ പറയും
പഴമയുടെ മർമരത്തിൽ
നാഴിക കല്ലുകളോരോന്നും
ഇന്നിതാ പൊളിഞ്ഞു വീഴുന്നു
വല്ലാത്ത സങ്കടത്തിലാണു-
വെട്ടി നിരത്തി മാറ്റുമ്പോൾ
പഴമയുടെ ഗതിമാറ്റി
പുതുമയുടെ പ്രതിഷ്ഠക്കായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-09-2017 08:11:33 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :