വിധവയും അവധൂകനും
മദനഗന്ധ പാദപദനനാദം അവധൂതാനാം മാദക പാഥേയൻ കുന്നിറമ്പിലെ ചന്ദനച്ചോലയിൽ. വ്യഥശ്രുതിയൊളിപ്പിച്ചു ചകിത വിധവയഞ്ചിത റാണി ഹൃദയമിടിപ്പിൽ തുമ്പപ്പൂവിതറി മുല്ലപ്പൂവേന്തി സ്വാഗതമേകി.
ഗൃഹാന്തരം ശോഭിതം നിതംബം വിജൃംഭിതം വക്ഷോജ൦ വികസിതം തുടുക്കുവതംബുജ നാഭീതടം മൃദു മൃദ൦ഗ രാഗതാളലയം ബോധതലമമരധ്വനിയിലമർന്നു.
ചിന്താപഥങ്ങൾ ഭ്രാന്തമായി- രമ്പുന്ന സമുദ്രകല്ലോലങ്ങളായ- നന്തക്കയങ്ങളിലേക്കൂളിയിട്ടു.
ബിംബ പ്രതിബിംബങ്ങൾ പിണഞ്ഞു കന്മദഗന്ധത്തേനുറവകളൊഴുകി; പത്മതീർത്തങ്ങളിൽ മഴപെയ്തൊഴിഞ്ഞു.
ശാദ്വലോന്മാദ സ്വപ്നം നുകർന്ന്, പ്രഭാത ഗാനവീചികൾ കേട്ടുണർന്നു. തഥാഗത ദേവശ്യാമ സംയോജനം
Not connected : |