ദൈവസ്നേഹം   - തത്ത്വചിന്തകവിതകള്‍

ദൈവസ്നേഹം  

ഇരുട്ടിന്റെയറകളിലും തൂവെളിച്ചത്തിലും ഹിന്ദുത്വവും,ക്രിസ്ത്യാനിത്വവും, ഇസ്ലാമികത്വവും മൊത്തമായും ചില്ലറയായും മാർക്കറ്റിൽ സുലഭം.

പുരോഹിതരും, മതമേധാവികളും കാശിനുവേണ്ടിയോ, മേൽക്കോയ്മക്കായോ വിതരണം ചെയ്യുന്നുമുണ്ട്. മതമഹത്വങ്ങളും മാർക്കറ്റിൽ സുലഭം. കരുണയോ ആർദ്രദയോ. എങ്ങുമില്ല; മതങ്ങളിലൊട്ടുമില്ല.
സ്വദൈവത്തിൻ കൊടിക്കൂറ പൊക്കി കെട്ടുവാൻ കത്തിയും വെടിയുണ്ടയും തുടിക്കുന്ന ഹൃത്തിലേക്കാഴ്ത്തുന്നുണ്ട്. ചീറ്റുന്ന ചോരയാർത്തലറുന്നു: “ഒന്ന് നിർത്തൂ ദൈവത്തി- നായുള്ളയീക്കിരാതക്കുരുതികൾ .”
എവിടെയാണീ ദൈവസ്നേഹം? വിശപ്പും ദാഹവും കൊണ്ട് കേഴുന്ന കുഞ്ഞുങ്ങൾ മരണവേദനയിൽ പിടയുന്നു.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വര്ഗീസ്
തീയതി:28-09-2017 09:58:04 AM
Added by :profpa Varghese
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :