കുടമാറ്റം  - തത്ത്വചിന്തകവിതകള്‍

കുടമാറ്റം  

നീതിയും ന്യായവുമില്ലാതെ
സത്യത്തെ മറന്നു രാജ്യത്തിന്
വലിയവർ വിലവയ്ക്കുമ്പോൾ
അധികാരം വിജയിക്കുമ്പോൾ
സമൂഹം നിസ്സഹായതയിൽ
തുള്ളിയുറയും,എല്ലാം സഹിച്
നെടുനാൾ മറച്ചു വയ്ക്കുന്ന -
തീക്കനൽ ഒരുനാൾ പുകച്ചു-
പുറത്തേക്കെടുക്കും,ഉരുക്കു -
മനുഷ്യർക്കു ത്തരമില്ലാതെ
തെറിച്ചു വീഴുന്നു തെരുവിൽ
വിജയഭേരികളില്ലാതെ
ചോര പുരണ്ടു കരുണക്കായ്
നശിപ്പിച്ചതെല്ലാം
തിരിച്ചുപിടിക്കാൻ
രാജ്യ ഹൃദയം
കരഞ്ഞു തീർക്കും
വര്ഷങ്ങളോളം
അന്ത്യമില്ലാതെ
വൈരുധ്യങ്ങളിൽ
വിവാദങ്ങളിൽ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-10-2017 08:37:53 PM
Added by :Mohanpillai
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :