എൻ താരാട്ടിൽ  - തത്ത്വചിന്തകവിതകള്‍

എൻ താരാട്ടിൽ  

മടിമേൽ മയങ്ങു നീ പെൺകിടാവേ എന്റെ മടിയിൽ മയങ്ങു നീ പൊൻകിനാവേ..
അമ്മ തൻ താരാട്ടിൽ തേൻ കിനാ ചാലിച്ച്
ആലോലമാവോളം നീ ഉറങ്ങു ..

ചന്ദ്രിക തൂവുമീ പാൽ നിലാ വെട്ടത്തു
വിൻതാരമായെന്നിൽ ചേർന്നുറങ്ങു....
അമ്മ തൻ നെഞ്ചിലെ ചൂടേറ്റു നീ ഒരു
പൈതലെ പോലൊന്ന്‌ ചായുറങ്ങു...

തളർന്നൊരീ കൺകളും വാടിയ മേനിയും
തരളമെൻ മേനിയിൽ ചേർത്തുറങ്ങു...
നിൻ കളി ചിരികളും കൊഞ്ചലിൻ നാദവും
ഓർത്തു നിൻ ചാരെയായ് ഞാൻ മയങ്ങാം..


up
0
dowm

രചിച്ചത്:സോന ശരത്
തീയതി:06-10-2017 03:19:44 AM
Added by :sona Sarath
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :