അറുംകൊല  - തത്ത്വചിന്തകവിതകള്‍

അറുംകൊല  

മരണം വാപിളർക്കുന്നു
മാലാഖക്കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും ബാല്യത്തിലെ ചിറകുവച്ച് പറന്നകന്നു.
ജീവൻകൊടുത്ത്പോറ്റിയവർക്കു കണ്ണീർ. നന്മതിന്മകളെന്തെന്നറിയാത്തവർക്ക് സ്വർഗ്ഗനരകങ്ങളെങ്ങിനെ പകുത്തുനൽകും?

ബാല്യം കടക്കുന്നവർ ചതുപ്പുനിലങ്ങളുംമരുഭൂമിയും താണ്ടണം: വറുതിയും ക്ഷാമവും ഡെങ്കി, എയ്ഡ്സ് വൈറസുകളുടെ പടയണിഘോഷവും ചെറുക്കണം.
ഏതു ശൈത്താന്മാർ ഭൂമി കുലുക്കി നെട്ടോട്ടമോടുന്നവരെ കുഴിച്ചുമൂടുന്നു? അവരുടെ സ്വപ്നങ്ങളറുക്കുന്നു? ഏതുഭീകര ദൈവമീ സുനാമിത്തിരകളയച്ച് തീരവാസികളെ വിഴുങ്ങുന്നു? അഗ്നിപർവതലാവയുതിർത്തു ജീവനെ പൊരിച്ചിടുന്നു? പേമാരിയും പ്രളയവും കൊടുങ്കാറ്റും താണ്ഡവമാടി എല്ലാം ചവിട്ടിമെതിക്കുന്നു?

ഏതു സാത്താന്റെ കാമുകിമാർ ഓടയോരത്തു ചോരക്കുഞ്ഞുങ്ങളെ പെറ്റിട്ടനാഥരാക്കുന്നു? മരണമെന്തേയെല്ലായിടങ്ങളിലും പതിയിരിക്കുന്നു? വാപിളിച്ചാർക്കുന്നു? പട്ടിണിയും രോഗങ്ങളും മരണവായിലേക്കടുപ്പിക്കുന്നു?


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:06-10-2017 10:12:07 AM
Added by :profpa Varghese
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :