നിറങ്ങളിൽ
നീല വാനമേ , നിനക്കറിയില്ലേ
സൂര്യനൊളിപ്പിച്ച നക്ഷത്രങ്ങളെ.
രാവെത്തുമ്പോൾ വീണ്ടും പ്രകാശിക്കും
ചന്ദ്രിമയും നക്ഷത്രങ്ങളും കൂട്ടായ്
ഭൂമിയുടെ ഇരുട്ടിനു പകിട്ടായ്
നിലാവിന്റെ സൗന്ദര്യത്തിലെ രാവിൽ
നീലക്കടലിൽ മുങ്ങിപ്പൊങ്ങും സൂര്യൻ
രാവിൻറെ മറനീക്കി നിറങ്ങളിൽ
ശബ്ദായമാനമാക്കും വെളിച്ചത്തിൽ.
ജീവന്റെ മിഴിവായ് പ്രകൃതിക്ക്
ഉർജ്ജമേകും, സൗന്ദര്യമേകും
പച്ച പുതപ്പിക്കും, സ്ര്ഷ്ടിക്കു
വേരുകളെ ഉറപ്പിക്കുന്ന
പ്രക്രിയ എന്നും നിലനിർത്തും.
Not connected : |