പള്ളിയിൽ ദൈവകോപം - തത്ത്വചിന്തകവിതകള്‍

പള്ളിയിൽ ദൈവകോപം 

കാർമേഘങ്ങളിരുണ്ട്കൂടി,
കറും നീരാളി പുതച്ച് കൂരിരുട്ടറയാക്കുന്നോ?,
ഏത് സാത്താന്റെ ശക്തി ഇടവിടാതുള്ളിടിയും മിന്നലും കൊണ്ടുവന്നിവിടം വിരട്ടുന്നു? ഞങ്ങളീ ദേവാലയാങ്കണത്തിൽ; അർദ്ധനഗ്നനാ൦ സർവ്വേശ്വൻ ക്രൂശിൽതൂങ്ങിയാടുന്നിടം.
ആറ്റംബോംബിട്ടപ്പോലൊരിടിനാദം ലക്ഷം വാൾട്ടുള്ളായിരം ബൾബുകൾ ഒരുമിച്ചുകത്തിച്ചപോലുള്ളയാളൽ ഭൂമി വെട്ടി വിറച്ചോ? ലോകാവസാനമോ? ഞങ്ങൾക്കൊന്നുമുണ്ടാകില്ല. അച്ഛനുമച്ഛൻ കുഞ്ഞുങ്ങളും ദൈവജാഗരങ്ങളിൽ സുരക്ഷിതർ.
പള്ളിമുറ്റത്തെ 'പ്രതാപി ‘ ത്തെങ്ങിൻ' കൂമ്പിടിഞ്ഞു തൂങ്ങി, ചങ്ക് തുരന്ന് ചോര നീറ്റി- യന്ധ്യശ്വാസം വലിച്ചു.
കോൺക്രീറ്റിൻ മേൽക്കൂരയിൽ ഇരുമ്പുകൊളുത്തിൽ തൂങ്ങിയാടുന്ന ലോഹക്രൂശിതരൂപത്തിലൊരാളാൽ വൈദ്യദ്പ്രവാഹം: തിരുരൂപത്തെ കരിച്ചുണക്കിയോ അതിന്റെ പ്രാണനകന്നോ?
ദൈവകോപാറകൾ പൊട്ടിയോ? പ്രതിപുരുഷരോടുള്ള കലിയോ? കുടുംബങ്ങളെ തകർക്കുന്ന കണ്ടോ? പ്രകൃതി വിരുദ്ധ വേഴ്ച കണ്ടോ? കുടിലിൻ തരുണിയിൽ ഭ്രൂണം കുത്തിവച്ച് നിർദ്ധനരിൽ തീക്കനലാളിച്ചത് കണ്ടോ? ചൂഷണം കണ്ട്മടുത്തിട്ടോ?


up
0
dowm

രചിച്ചത്:പ്രൊഫ് .പി .എ ,വര്ഗീസ്
തീയതി:11-10-2017 07:20:42 AM
Added by :profpa Varghese
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :