എന്റെയിണക്കത്തെ...
എന്റെയിണക്കത്തെ-
പ്പിണക്കത്താലളക്കാനോ?
നീ നിൻ കവിളിലൊരുക്കിയ
പരിഭവവീർപ്പ്...
ഒരു നുള്ളിലുരുകുന്ന
കാർമേഘമല്ലേ ?മുഖം
പൂന്തിങ്കളാക്കുവാനെൻ
വാക്കിൻ വാസന്തമില്ലേ?
കാതിലൊരു മൊഴിമഴ
കരളിലൊരു തേൻമഴ
കരകവിഞ്ഞൊഴുകും
വാർത്തിങ്കളവളൊരു പുഴ...
നിനവ് വിരിച്ചവൾ
നിശയെയൊരുക്കീ
കുളിരു പുതച്ചവൾ
കൈകളിലെത്തീ...
ചെഞ്ചൊടികളിൽ
ഞാനുമൊരുമ്മ കൊളുത്തി
അവളുടെ കൺകളിലല്ലോ
പൊൻപൂത്തിരി ചിന്നിച്ചിതറി....
Not connected : |