രാക്കുളിർ
എന്തിനുനാമുറങ്ങുന്നീരാവിൽ
നിലാവിൽ മുങ്ങിക്കുളിച്ചിടാതെ
മണ്ണുമായ് വിണ്ണിന്നുമത്സരിച്ചീടുവാൻ
താരകമൊട്ടുകൾ വിടർത്തുന്നരാവിൽ
നിലാവിൻകുളിർചൂടിനിന്നീടുമീ ഭൂമിയിലാകെ
വിടർന്നിതാ ശ്വേതപുഷ്പ്പങ്ങൾ,
പാതിമയക്കത്തിൽ പാതിരാപുഷ്പങ്ങളംബരം
നോക്കിനിൽക്കേ,
നീരദദളങ്ങളിൽപുഞ്ചിരിനിറച്ചിട്ടമ്പിളി
പിന്നിലായ് മാറിനിന്നു
നിലാവിലുമിരുൾമുടിയുറങ്ങുംനാമ്പിലും
മിന്നാമിനുങ്ങുകൾ തിരിതെളിയ്ക്കേ
നക്ഷത്രക്കുഞ്ഞുങ്ങൾ ചിമ്മുംമിഴികളാൽ
മണ്ണിലെത്താരകം നോക്കിടുന്നൂ
നിശതൻമടിത്തട്ടിൽ നിശാഗന്ധികൾവിടരവേ
നിലാക്കുളിർ മഞ്ഞുപൊഴിച്ചീടവേ
ഇനിയുമുറങ്ങാത്തരാത്രിയോടലിഞ്ഞു
ചേർന്നാനിലാവുംപ്രകൃതിയിൽ പടർന്നിടുന്നൂ.
Not connected : |