ഋതുക്കള്‍
നിന്‍റെ പുഞ്ചിരികളിലായിരുന്നു എന്‍റെ വസന്തത്തിന്‍റെ പൂമൊട്ടുകള്‍ ശലഭത്തെ കാത്തിരുന്നത്.
നിന്‍റെ കളികൊഞ്ചലുകളിലായിരുന്നു എന്‍റെ കാതുകള്‍
മഴയുടെ സംഗീതത്തെ തിരഞ്ഞലഞ്ഞത്.
നിന്‍റെ ചുടുച്ചുംബനങ്ങളായിരുന്നു എന്നെ നിന്‍റെ
വേനലിന്‍റെ താഴ്വരകളിലേക്ക് ക്ഷണിച്ചത്.
നിന്‍റെ വിടപറയലുകളിലായിരുന്നു ശിശിരത്തിന്‍റെ
അവസാനത്തെ ഇലയും എന്‍റെ തലയിലൂടെ ഊര്‍ന്നുവീണത്.
നിന്നെക്കുറിച്ചുള്ള ഓര്‍മകളായിരുന്നു ശൈത്യത്തിന്‍റെ
ഹിമകണം എന്നില്‍ അടര്‍ത്തിയിട്ടത്.
ഒടുവില്‍ നീ പിരിഞ്ഞപ്പോള്‍ എനിക്ക്
എല്ലാ ഋതുക്കളും നഷ്ടമായി.
നീ ഇല്ലെങ്കില്‍ എനിക്ക് എല്ലാ കാലവും അന്യം.
Not connected : |