നിഷ്കളങ്കന്‍
നീയും ഞാനും മാത്രമായിരുന്നു കവിതയില്‍ മുഴുവന്‍.
അതില്‍ ജീവിതത്തിന്റെയും അനുഭവങ്ങളുടെയും, യാഥാര്‍ത്യങ്ങളുടെയും ചോരത്തുടിപ്പുകള്‍ ഉണ്ടായിരുന്നു.
എന്നിട്ടും,
നിനക്ക് നീട്ടിയ കവിതാശകലങ്ങള്‍
നീ ആര്‍ത്തിയോടെ നൊട്ടിനുണഞ്ഞു.
ഒരുമാത്ര,
കവിതയ്ക്ക് ചോരയും ജീവനുമില്ലെന്ന് മൊഴിഞ്ഞ്
ആ കവിത എന്‍റെ മുഖത്തേക്ക് എറിഞ്ഞപ്പോള്‍
വിളറിയ താളുകളില്‍ ഞാന്‍ കശാപ്പുചെയ്യപ്പെട്ടതും,
നിന്‍റെ മുഖം ചുവന്നുതുടുത്തതും ഞാന്‍ കണ്ടു.
അപ്പോഴും,
നിന്‍റെ ദ്രംഷ്ടയില്‍ പറ്റിപ്പിടിച്ച രക്തക്കറകളും,
നിന്‍റെ ചുണ്ടില്‍നിന്നും ഊറിവന്ന ചോരത്തുള്ളികളും,
എന്നെ കടിച്ചുകീറികൊന്നതിന്‍റെ അവസാന അടയാളമായിരുന്നെന്ന്‍ ഞാന്‍ പോലും അറിഞ്ഞില്ല.
പാവം.....നിഷ്കളങ്കന്‍......
Not connected : |