പഞ്ചേന്ദ്രിയ രസം - തത്ത്വചിന്തകവിതകള്‍

പഞ്ചേന്ദ്രിയ രസം 


പഞ്ചേന്ദ്രിയ രസം
*******************
സുരജയ്ക്കുണ്ടോരമ്മായി, സുമുഖിയാം സുശീല
സുരജയെ കൂട്ടുമെന്നും കോവിലില്‍ പോകുമ്പോള്‍
സുരജയ്ക്കറിയില്ല കോവിലിലെന്തു ചൊല്ലണം,
എങ്ങനെ പ്രാര്‍ത്ഥിയ്ക്കണം; എന്നൊന്നും.
*
തൊഴുതുതിരിഞ്ഞമ്മായിയോട്‌ ചോദിച്ചവള്‍
അമ്മായിയെന്തു ചൊല്ലി ദൈവത്തോട്? ?
ദൈവത്തിനെല്ലാമറിയില്ലേ
അന്തര്യാമിയല്ലേ അദ്ദേഹം?
*
തിരിച്ചു നടക്കുമ്പോള്‍ അമ്മായി--
യോരോന്നായി ധരിപ്പിച്ചവളെ സാകൂതം
കര്‍ണ്ണ പുടങ്ങള്‍ തുറന്നിരിയ്ക്കുന്നതെന്തെന്താ?
കേള്‍ക്കേണ്ടത് മാത്രം കേട്ടിരിപ്പാന്‍.
*
കമലദളനയനങ്ങള്‍ യാചിപ്പതെന്താ?
കാണേണ്ടവ മാത്രം കണ്ടറിയേണമെന്ന്.
നാസികയില്‍ത്തടവി വീണ്ടും മൊഴിഞ്ഞു
ഘ്രാണേന്ദ്രിയങ്ങള്‍ തുറന്നിരിപ്പതെന്താ
വസ്തുക്കള്‍ മണത്തറിഞ്ഞും ശ്വസിച്ചും
സുഗന്ധവാഹിയാം മാരുതനിലലിയാന്‍.
*
വദനപേടകം അടച്ചുവെച്ചിരിയ്ക്കുന്നതെന്താ?
പാഴ്വാക്കുകള്‍ സദാ പൊഴിയാതിരിയ്ക്കാന്‍;
നാക്കാല്‍ രുചിഭേദമറികയും വേണം.
*
ദേഹം മുഴുക്കെയും തളിരിലപോലെയീ
തോല്‍ക്കവചമെന്തിനാ?
സ്പര്‍ശനസുഖത്തിന്നനുഭൂതി നുണഞ്ഞ്
വിവേചനബുദ്ധിയുദിയ്ക്കാന്‍ പതുക്കെ.
സുരക്ഷയ്ക്കും അത്യാവശ്യമീ കവചം;
പഞ്ചേന്ദ്രിയങ്ങള്‍ അത്യാവശ്യമിങ്ങനെ.
*
ഉത്തരമേകാനായില്ല സുരജയ്ക്കൊന്നിനും
മൂളി മൂളി താളം കൊടുക്കാനല്ലാതെ.
പഞ്ചേന്ദ്രിയങ്ങള്‍ നല്‍കും ജ്ഞാനോദയം
ഇടറാതെ കാത്തിടാന്‍ പ്രാര്‍ത്ഥിയ്ക്കാം.

*****************************





up
0
dowm

രചിച്ചത്:Anandavalli Chandran
തീയതി:11-05-2012 01:00:13 PM
Added by :Anandavalli Chandran
വീക്ഷണം:198
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :