നന്ദി   - പ്രണയകവിതകള്‍

നന്ദി  

അവള്‍ ചൂടിയ അഹങ്കാരക്കുടയ്ക്കകത്തെക്ക് അരിച്ചിറങ്ങാത്ത
പ്രകാശച്ചീളുകള്‍ക്ക്...
പ്രണയത്തിന്‍റെ ഇതളുകള്‍ കൊഴിച്ച് കടന്നുപോയ
വസന്തത്തിന്....
അവളുടെ ശരീരത്തില്‍നിന്നും ഒരിലയെപ്പോലെ എന്നെ അടര്‍ത്തിയ
ശിശിരത്തിന്....
എന്റെ കണ്ണിലെ കണ്ണുനീര്‍ അവളില്‍നിന്നും മറച്ച
വര്‍ഷത്തിന്‍റെ മഴത്തുള്ളികള്‍ക്ക്....
എന്നോടുള്ള അവളുടെ പ്രണയത്തെ വറ്റിച്ച് മാഞ്ഞുപോയ
വേനലിന്‍റെ കൊടുംച്ചൂടിന്....
എന്റെ ഹൃദയത്തില്‍ അവള്‍ തീര്‍ത്ത
ഉണങ്ങാത്ത മുറിവുകളെ ഉണക്കിയ
പേരറിയാത്ത ഓരോ കാലത്തിനും......നന്ദി


up
1
dowm

രചിച്ചത്:അനീസ്‌ അജ്മല്‍ എം. പി
തീയതി:11-05-2012 01:03:54 PM
Added by :aneesajmal
വീക്ഷണം:275
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :