ആഗോളതാപനം
"ആഗോളതാപനം(Global warming)"
ഒരു പാളി തകർന്നു വീഴുന്നു
അതു കണ്ടുയരും രോദനങ്ങളും താക്കീതുകളും
പതിക്കുന്നത് മനുഷ്യാ നിന്റെ ബധിര കർണ്ണങ്ങളിൽ
പാളികൾ തകർന്നുവീഴും ആർട്ടിക്കിലും അന്റാർട്ടിക്കിലും.
പിന്നെ നിന്റെ തലയ്ക്കു മുകളിൽ കുട ചൂടി നില്ക്കും
നിനക്കായ് പ്രകൃതിയൊരുക്കിയ സുരക്ഷിത കവചമാം ഒസോണിലും
തകർന്നു വീണാലുമില്ലെങ്കിലും എനിക്കെന്തന്ന ചിന്ത
മനുഷ്യാ നിനക്കു മാത്രം സ്വന്തം.
നിനക്കതു ബോധ്യമല്ല ബോധമാകേണ്ടകാര്യമായ് തോന്നുകയുമില്ല.
നീ ഒാടുന്നു തേടുന്നു നേടുന്നു വീണ്ടും നേട്ടങ്ങൾ ലക്ഷ്യമാക്കീ ഒാട്ടം തുടരുന്നു.
നേടുന്നതെല്ലാം ഒരിക്കൽ വൃഥാവിലാകുംമെന്ന അറിവും നിനക്കില്ല.
അഞ്ജതയുടെ തിമിരത്താൽ നിന്റെ നേത്രങ്ങൾ മൂടപ്പെട്ടിരിക്കുന്നു.
മൂഢസ്വർഗ്ഗത്തിൽ വിഹരിക്കുന്ന നിനക്ക് പ്രകൃതിയെന്തന്നറിയില്ല ഭൂമിയെന്തന്നറിയില്ല.
സ്വന്തം സുഖസമൃദ്ദികൾക്കായവളെ ചൂഷണം ചെയ്യും വിടൻ മാത്രമാണു നീ
ചൂഷകനാം നിന്റെ ആക്രാന്തം മൂത്ത ആക്രമണങ്ങൾ തീർത്ത മുറിപ്പാടുകൾ
രക്തം കിനിഞ്ഞും ഒഴുകീ പടർന്നുണങ്ങീയും കിടക്കുന്നവളുടെ മനോഹര മേനിയിൽ
അതു നിൻ നാശത്തിൻ നാന്ദിയാകുമെന്ന സാമാന്യബോധവും മനുഷ്യാ നിനക്കന്യമാണ്.
അവൾ നിനക്കൊരുക്കിയ സുരക്ഷിത ഗൃഹത്തിൻ പാളികൾ
ഒന്നൊന്നായി അടർത്തീ നീ സ്വയം അരക്ഷിതനായ് മാറുന്നു.
നിന്റെ ചെയ്തികൾ തീർക്കും താപന ശാപത്താൽ ഉരുകിയൊലിക്കുന്നീ ഭൂഗോളം.
അന്ത്യം അകലെയല്ലെന്ന അഞ്ജതയിൽ
അതിമോഹങ്ങളിൽ അഭിരമിക്കുന്നത്
ഇന്നും മഹാസൃഷ്ടിയെന്നൂറ്റം കൊള്ളും മനുഷ്യാ നീ മാത്രം.
By
അനിൽ
Not connected : |