"അ"
"അ"
ജന്മം തന്നൊരു ജനനിയാം അമ്മയും ജന്മാവകാശിയാം അച്ഛനും ആദ്യാക്ഷരമാകും അ യിൽ തുടങ്ങുന്നു
എന്തിനുമേതിനും മുന്നിൽ നില്കും "ആദ്യ" മെന്ന പദവും അ യിൽ തുടങ്ങുന്നു
കാഴ്ചകൾ മറയ്ക്കും അന്ധതയും ,അതിൻ അവശേഷിപ്പാം അന്ധകാരവും ,അ യിൽ തുടങ്ങുന്നു
അഞ്ജതയുടെ ഇരുട്ടിനെ മാറ്റി ,മനസ്സിൽ തെളിയും പ്രകാശമാം ,അറിവും അ യിൽ തുടങ്ങുന്നു.
ജീവന അമൃതാകും അന്നവും ,വിസർജ്യമാം അമേദ്യവും ,അ യിൽ തുടങ്ങുന്നു.
ആവശ്യങ്ങളും അനാവശ്യങ്ങളും, ആചാരങ്ങളും അനാചാരങ്ങളും ,അ യിൽ തുടങ്ങുന്നു.
അഹന്തയും അനുകമ്പയും ,അപമാനവും അഭിമാനവും ,അ യിൽ തന്നെ തുടക്കം
അനേകവും അല്പവും, അടുപ്പവും അകൽച്ചയും ,അ യിലെ തുടക്കക്കാർ
അമൂല്യവും അ യിൽ അപ്രിയവും അ യിൽ ,
അധിപനും അ യിൽ അധകൃതനും അ യിൽ
ആനന്ദവും അ യിൽ ,അക്രമവും അ യിൽ
ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും അ യിൽ തന്നെ.
സർവ്വം പരിസമാപ്തിയാകും, അവസാനമെന്ന അന്ത്യവും , അ യിൽ തുടക്കമാകുന്നൂ.
By
അനിൽ
Not connected : |