കരളുകട്ട കള്ളീനിന്നെ...
കരളുകട്ട കളളീനിന്നെ
കാൽപ്പവനിൽ കെട്ടിടാം...
കുളിരുകോരും കുടിലിൽനിന്നെ
കടിഞ്ഞൂൽപ്പിടയാക്കിടാം...
കനിവലിയും കൺകളിലെന്നും
കൺമഷിയാൽ കുറിച്ചിടാം...
കെറുവുപൂക്കും കവിളിൽത്താനെ
കൽവിളക്കു കത്തിടാം...
കുറുനിരയിൽ കൊൾമതിനായൊരു
കതിർത്തുളസി കരുതിടാം...
കുപ്പിവള കൈകളിലേക്കൊരു
കൺമണിയെത്തന്നിടാം...
കൂടെവരും കരിമിഴിയാളെ
കതിരുപോലെ കാത്തിടാം...
കുടമണികൾ കലപിലകൂട്ടും
കാലവനിക കടന്നീടാം...!
Not connected : |