തൊഴിലില്ലായ്മയിലെ തൊഴിൽ  - തത്ത്വചിന്തകവിതകള്‍

തൊഴിലില്ലായ്മയിലെ തൊഴിൽ  

നൂറ്റാണ്ടുകളായി
പ്രവാസികളായി
ലോകത്തെവിടെയെങ്കിലും
സ്വന്ത രാജ്യത്തും
അന്യരാജ്യത്തും
എന്തു തൊഴിലും ചെയ്യുന്ന
മലയാളിയിന്നും മറക്കുന്നു
സ്വന്തം നാട്ടിലും വീട്ടിലും
തൊഴിൽ ചെയ്തു ജീവിക്കാൻ

ഇതരസംസ്ഥാനക്കാരനെത്തുന്നു
വല്ലാത്ത നോട്ടവും ചിരിയും പറച്ചിലും
കഴിഞ്ഞു നേട്ടത്തിനായി ചിന്തിക്കുന്ന
മലയാളിക്കു വേല ചെയ്യാൻ .
ജോലിയില്ലങ്കിലും കടിച്ചുതൂങ്ങിക്കിടക്കും
അഭ്യസ്തവിദ്യനും അല്ലാത്തവനും
അഭിമാനം രക്ഷിക്കാൻ
തൊഴിലില്ലായ്മയിലെ വിരോധാഭാസം
ഒരുനാൾ ജന്മനാട്ടിൽ തിരിച്ചെത്തും
ഇതരസംസ്ഥാനക്കാരൻ എതിരേൽക്കാൻ


up
1
dowm

രചിച്ചത്:മോഹൻ
തീയതി:11-02-2018 08:47:11 PM
Added by :Mohanpillai
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :