വീരചരമം
ഓരോജവാനും വീരചരമം വരിക്കുമ്പോൾ
നഷ്ടമാകുന്നത് രാഷ്ട്രത്തിനും
വളർത്തിയ അച്ഛനും അമ്മയ്ക്കും
കഷ്ടമാകുന്നത് കുടുംബത്തിനും
അനുശോചനങ്ങളൊഴുകും
ചരമപ്രസംഗങ്ങളൊഴുകും
എല്ലാം ഭദ്രമെന്നുപറയുമ്പോഴും
പിന്തുണയും ആയുധവും ത്യാഗത്തിന്റെ
സിരകൾ പലപ്പോഴും പ്രതിരോധത്തിൽ.
Not connected : |