ശാസ്ത്രദിനം  - തത്ത്വചിന്തകവിതകള്‍

ശാസ്ത്രദിനം  

അന്ധമാണുള്ളിലെ വിശ്വാസം
ആചാരങ്ങളെ തിരിയെപിടിച്ചും
ചടങ്ങുകളെ മുറുകെ പിടിച്ചും
പഴമയിലേക്കു കുതിക്കുമ്പോൾ
അനാചാരങ്ങളും ശാസ്ത്രവും
ഒന്നെന്നു പറയുന്നിവിടെ .
പഠിക്കാനും പഠിപ്പിക്കാനും
പരീക്ഷിക്കാനും തിരിച്ചറിയാനും
അഭ്യസ്തവിദ്യർ വകതിരിവിനായ്
പ്രാർത്ഥിച്ചു ശാസ്ത്രവേദികളിൽ
വിജ്ഞാനത്തെ പാരമ്പര്യത്തിലൊതുക്കി
സ്വയം പുകഴ്ത്തി കൃതാർത്ഥരാകുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-02-2018 09:06:53 PM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :