പ്രതിഷേധമടക്കി...
കുത്തിയോട്ടവും കുരുതിയും
കല്ലേറും ചിഹ്ന പ്രകടനവും
ചെറുമനസ്സുകളെ യിളക്കി
ഭയത്തിലെഭക്തിയിൽ
വിശ്വാസത്തിൽ പിടിച്ചു
കെട്ടുന്ന നാടകങ്ങളഴിച്ചു
വിടുന്നത് ഭാവിയിലെ
ഭീകരതക്ക് സൃഷ്ടിയായ്.
പിടിച്ചു നിൽക്കാൻ വയ്യാതെ
ഉള്ളിലൊരു പടക്കളമൊരുക്കി
വീട്ടിലും നാട്ടിലെ തെരുവിലും
ഒളിവിലും കുറ്റവാസനയിൽ
വെറുപ്പിന്റെ ദാഹം വറ്റാതെ
ചെറുപ്പത്തിലെ സംഘർഷത്തിൽ.
Not connected : |