പ്രിയ സൂര്യൻ  - പ്രണയകവിതകള്‍

പ്രിയ സൂര്യൻ  

അലിയുമീ നിമിക്ഷം
ആർദ്രമാം നിമിക്ഷം
ആരേയോ തേടവേ വന്നു നീ
എൻ കനവിൽ...നിനവായ് ...എൻ നിലാവായ്
കണ്ടു ഞാനാ മഴയിൽ
കേട്ടു ഞാനാ രാഗം
അലിഞ്ഞു ഞാനീ മാറിൽ
ഒരു ജീവനായി ഒരു ഗാനമായി
ഓരോ മഴത്തുള്ളിയിലും
കണ്ടു ഞാൻ നിൻ വെമ്പൽ
അറിഞ്ഞു ഞാൻ നിൻ സ്പർശം
ഓർമയിൽ വന്നു നീ .....
ഓർക്കുവാൻ തന്നു നീ ...
ഒരു ജന്മ സ്നേഹം
പുലരിയിൽ ഞാനെന്നും കാണും സൂര്യനായി
കനവിൽ ഞാൻ കാണും എൻ പ്രിയനായീ
ഓർമകളിൽ വാടാത്ത പുഷ്പമായീ
നീ വേണം എൻ അരികിലെന്നും.......


up
0
dowm

രചിച്ചത്:ആഷ്‌ലി വി.വി
തീയതി:10-03-2018 02:52:04 AM
Added by :Ashly
വീക്ഷണം:294
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :