കർഷകൻ  - തത്ത്വചിന്തകവിതകള്‍

കർഷകൻ  

കർഷകൻ കടത്തിലായാൽ
ആശ്വാസമാത്മഹത്യയിൽ
വ്യാപാരി കടത്തിലായാൽ
നാടുവിടാം ,രക്ഷപെടാം
കിട്ടാകടമയെഴുതി -
വിടാം,’വികസനത്തിനായ്‌’

വിയർപ്പിന്റെ വിളികളിൽ
വിതുമ്പുന്നവന്റെ കണ്ണീർ
മണ്ണിനുമാത്രമറിയാം
മൂന്നു പീസിൻചിരിയിലെ
മണമറിയുന്നവർക്കു-
ചെളിയും വിയർപ്പുമായി
തീന്മേശക്കുമുമ്പുവരെ
പണിയെടുക്കുന്നവരെ
അറിയാത്ത മാന്യതയിൽ
അവഹേളനസ്വരത്തിൽ.
വിസകിട്ടുന്നവരുടെ
വ്യവഹാരമൊന്നു വേറെ.
വിസ കിട്ടാത്തവർക്കുള്ള
പരിഹാരം പട്ടിണിയിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-03-2018 08:32:43 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :