പാവങ്ങൾ
പാവങ്ങളില്ലാത്ത നാടില്ല
പാവങ്ങളുടെ കണ്ണുനീരിന്
വിലയില്ലാതെ ഒഴുകിടും
ഗ്രാമത്തിലുംനഗരത്തിലും.
പാവങ്ങളുടെ സഹിഷ്ണുത
ജീവിതത്തിന്റെ തുടർച്ചക്കായ്
ധനികന്റെ പുസ്തകത്തിലെ
കണക്കുകൾ പെരുമഴയിൽ
ജീർണിച്ച മരത്തിൻ കൂണുകൾ
ദൈവസങ്കല്പത്തിൻ മറവിൽ
പട്ടിണിയൊരു പുണ്യഭാവം
കണ്ണീർ പൊഴിക്കും പ്രാര്ത്ഥനക്കായ്.
Not connected : |