ഒരു സ്വപ്നം.
ഇതാ ഇന്നീ വാനിൽ വിരിയുന്നൊരു താരകം നോക്കുന്നതാരെ.
നിലാവു തുവുന്നൊരു രാവിൽ കരൾ പിടയ്ക്കുന്നതു ഇന്നു ആർക്കുവേണ്ടി.
കുയിൽ പാടുന്നൊരു രാഗത്തിൽ മുത്തു കോർക്കുന്നൊരു താളത്തിൽ കണ്ണു ചിമ്മുന്നതാർക്കായ്.
കണ്ടു ഇന്നു ഞാൻ റാണിയെ ഈ ആഴക്കടലിൽ.
മൗനം കാറ്റായി വീശുന്ന നേരത്തു ചുവപ്പ്‍ ചേല ചുറ്റിയ സന്ധ്യ വന്നു മായാൻ തുടങ്ങുന്നു.
ഈ കാറ്റിൽ ഉലഞ്ഞാടുന്നു ഇന്ന് എൻ്റെ ഈ തോണി.
ഇന്നു ഈ ആഴക്കടലിലേക്കു ഞാൻ കാൽ വഴുതി വീണു.
വെള്ളാരം കണ്ണുള്ള മത്സ്യ കന്യകമാർ നീന്തി തുടിക്കുന്ന കടലാഴത്തിൽ ഒരു സ്വപ്നത്തിന്റെ ചിറകിലേറി ഇന്നു ഞാൻ എത്തി.
ഇന്നലെ ഞാൻ കണ്ട സ്വപ്നതിനാൽ ഇന്ന് എന്റെ പ്രഭാതം ഒരു താമര പൂവ് വിരിയുന്ന പോലെ സുന്ദരം.
Greeshma manu
Not connected : |