കെട്ടിയടച്ച സന്തോഷം
സന്തോഷത്തിന്റെ പുറമതിലുകൾ
കെട്ടിയടച്ചു വാതിലുമടച്ചു
നാലു ഭിത്തികൾക്കുള്ളിൽ
രഹസ്യമായി ഇരിക്കുമ്പോൾ
സന്തോഷത്തിന്റെ ഉള്ളിലെ
മതിലുകൾ വിങ്ങിപ്പൊട്ടുമേകാന്തതയിൽ
വിറപ്പിക്കും പഴയ ചരിത്രങ്ങൾ
വീണ്ടും കത്തിയെരിക്കുന്നു
പരീക്ഷിത്തിനെ ദംശിക്കാൻ
വന്ന തക്ഷകനെപ്പോലെ.
Not connected : |