വിഷാദത്തിൽ
രക്തബന്ധത്തിലെ ജന്മവും
പ്രസവത്തിലെ പ്രശ്നങ്ങളും
ജനിതകഘടന തെറ്റി ച്ചും
കൂടെ കൂട്ടിയ സമ്മർദങ്ങൾ.
ദൈവകോപത്തിലെ കുരുതിയും
ഭൂതവും പിശാചും ഭീകരതയിൽ
ദുഖമുണ്ടാക്കി രക്ഷപെടാൻ
വയ്യാത്ത സമുദായ പ്രതീകങ്ങളും.
ചെറു മനസ്സുകളെ വൃണപ്പെടുത്തി
പ്രതികരിക്കാൻ വയ്യാതെ വളർന്നു
യുവത്വത്തിലും വിഷാദമായി
രോഗമായി താങ്ങില്ലാതെ
തീരാത്ത ധർമ്മസങ്കടത്തിൽ
ആത്മഹത്യയുടെ വക്കിലേക്ക്.
Not connected : |