കലാലയം
വേഗമാം ചലിക്കും കാലമേ പറയൂ
നീയെങ്ങു മറയുന്നു ധൃതിയിൽ
തിരികെ വരില്ലെന്നറിയാമെങ്കിലും
കൊതിക്കാറുണ്ട് ഞാൻ പലപ്പോഴും
ഓർമയിലെ വസന്തമേ നീയെന്നിൽ
എത്ര പൂക്കൾ വിരിയിച്ചിരുന്നു
ശരദ് കാലമേ പറയൂ നീയെന്നിലെ
എത്ര ഇലകൾ പൊഴിച്ചിരുന്നു
കഠിനമാണീ യതാർത്ഥ്യമെങ്കിലും
ഒരു നിമിഷമെങ്കിലും ജീവിക്കുവാൻ
എന്നിലെ മോഹങ്ങൾ മഥിക്കുന്നു
കൊഴിഞ്ഞു പോയൊരാ കാലം
കാലമേ നീ തിരികെ വിളിക്കുമോ
എൻ കലാലയത്തിൻ മുറ്റത്തേക്ക്
നെഞ്ചു വിരിച്ചു നടക്കണമെനിക്കാ
നീളമാം വരാന്ത തൻ വീഥിയിൽ
കൂട്ടായ് ചങ്കു പിളർത്തും മുദ്രാവാക്യം
വീണ്ടും വീറായ് വാശിയായ് മുഴക്കണം
ക്ളാസിലെ ബെഞ്ചിൽ താളം കൊട്ടി
പുതു സംഗീതം വിരിയിക്കണം
പിടിതരാതെ പോയ കാലമേ നീ
തിരികെ തരുമോയെൻ സൗഹൃദം
സൗഹൃദത്തിൻ തണലായ മരവും
സല്ലപിച്ചു നടന്നൊരാ പാതയും
പങ്ക് വെക്കുവാൻ ഗതകാലനുഭവങ്ങൾ
ഓർമ തൻ നിറക്കൂട്ടിൽ ഓർമ മാത്രമായ്
വീണ്ടുമൊത്തു ചേരണമാ തിരുമുറ്റത്ത്
പുനരാവിഷ്കാരണമായ് ചെറുപ്പമായ്.....
Not connected : |