മറവി
മറവി ഒരു അനുഗ്രഹമാണ്
ചിലപ്പോള്‍ ശാപവും.
പേരറിയാത്ത നാടറിയാത്ത-
സ്വന്തവും ബന്ധവുമറിയാത്ത
കലഞ്ഞിമറിഞ്ഞ പുഴപോലെ...
മറവി നമ്മിലേക്കെത്തുമ്പോള്‍
അനുഗ്രഹവും.
ഓര്‍മ്മകളുടെ സ്വപ്നകുടീരങ്ങളില്‍
നേര്‍ത്ത മൂടല്‍ മഞ്ഞുപോലെ
മറവി നമ്മിലേക്കെത്തുമ്പോള്‍
ശാപവും.
Not connected : |