പുളയുന്ന മുഖങ്ങൾ  - തത്ത്വചിന്തകവിതകള്‍

പുളയുന്ന മുഖങ്ങൾ  

കാടിന്റെ സംഗീതം
നാടിന്റെ സംഗീതമായപ്പോൾ
ശാന്തമായിരുന്നീ പ്രപഞ്ചം
നാടിന്റെ സംഗീതം
കാടിന്റെ സംഗീതമായപ്പോൾ
വൈരം വിളയിച്ചു മനുഷ്യവംശം
കാടിന്റെ വിളകൾ
നാടിന്റെ വിളകളായപ്പോൾ
അർത്ഥമുണ്ടായി.
നാടിന്റെ വിളകൾ
കാടിന്റെ വിളകളായപ്പോൾ
അനർഥമായി.
കാട്ടിലെ കല്ലുകൾ
വീട്ടിലടുക്കിയപ്പോൾ
കാട്ടിലെ മരങ്ങൾ
വീട്ടിൽ നിരത്തിയപ്പോൾ
സ്വൈരം കെടുത്തുന്ന
പുകയുന്ന പകലും
രാവുമുണ്ടായി.
ആധിയിലുണ്ടായ രോഗങ്ങൾ
വേദനയിൽ പുളയുന്ന
മുഖങ്ങളായി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-04-2018 09:01:49 PM
Added by :Mohanpillai
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :