തുലാവര്‍ഷം - മലയാളകവിതകള്‍

തുലാവര്‍ഷം 

തുള്ളികളിക്കും തുലാവര്‍ഷമിന്നെന്നെ
കുളിരാര്‍ന്ന കയ്യ്കളാല്‍ തഴികിടുമ്പോള്‍
ഓടിഒളിച്ചു കുടക്കീഴിലായിഞാന്‍
താളംപിടിച്ചു നി അതിനുമീതെ
പുളകംവിരിയിച്ച നിന്‍ താളമേളങ്ങള്‍
ഹൃദയത്തിലാകേ നിറഞ്ഞിടുമ്പോള്‍
ഉള്ളില്‍ ചിരിച്ചു ഞാന്‍ നിന്‍ കുറുമ്പൊക്കെയും
തീര്‍ത്തു ഞാനെന്റെ കുടമറയാല്‍......
ചൂളമടിച്ചിങ്ങ് പാഞ്ഞുവന്നെത്തിനീ
നിന്‍കാമുകനാകുമാകാറ്റുമൊത്ത്
ആകെനനച്ചെന്നെ തോല്‍പ്പിച്ചുവെങ്കെലും
നിന്നെഎനിക്കെത്ര ഇഷ്ടമെന്നോ ?


up
0
dowm

രചിച്ചത്:JAYAKRISHNAN
തീയതി:23-04-2018 09:27:09 PM
Added by :JAYAKRISHNAN
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :