സ്നേഹ പൂമരം - മലയാളകവിതകള്‍

സ്നേഹ പൂമരം 

സ്നേഹപൂമരം. -സൂര്യമുരളി

ഞാൻ നട്ടൊരാപൂമരം എന്നെ
മറന്നില്ല, എൻ ദൗത്യം മറന്നില്ല....
ഒരു നാൾ പൂത്തുലഞ്ഞാപൂമരം
കൺകുളുർക്കെ കാണാൻ
തിരികെ ഞാൻ വന്നു.....

തണലേകാൻ വെയിലേറ്റു നിന്ന ആ
പൂമരചില്ലയൊന്നിൽ മോഹ മൊട്ടുകൾ
പൂവിട്ടിരുന്നു........
പൂമ്പാറ്റകൾ,തേനീച്ചകൾ മധുരം
നുണയുന്നുണ്ടായിരുന്നു......
പറയാൻ മറന്നോ, എഴുതാൻ മറന്നോ
കിളികൾ പാടിയ, കാറ്റു മൂളിയ, മഴയിൽ
നനഞ്ഞൊരാ സ്നേഹം മനസ്സിൻ
വാതായനങ്ങളിൽ നിറം ചാർത്തി നിന്നു

മഴയിൽ കുതിർന്നരാപൂവിൻ നിറുകയിൽ
തൊട്ടുതലൊടി,തഴുകി ഞാൻ മന്ത്രിച്ചു,
ഒരു സ്വകാര്യം.......
" നിന്റെ വരവിനായ് കാതോർത്തിരുന്നിരുന്നു"


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:24-04-2018 05:31:05 PM
Added by :Suryamurali
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :