മഴവില്ല്(VIBGYOR) - മലയാളകവിതകള്‍

മഴവില്ല്(VIBGYOR) 

മഴവില്ല്.(VIBGYOR). -സൂര്യമുരളി-

നിറങ്ങളെഴുമെൻ സ്വപ്നങ്ങൾ
വർണ്ണങ്ങളെല്ലാമെൻ മോഹങ്ങൾ
ഓരോ നിറവുമെൻ മനസ്സിനു കുളിരേകും
സ്വപ്ന സാമ്രാജ്യങ്ങൾക്കധിപനാം
ചക്രവർത്തി തൻ അഹങ്കാരം!
രത്നങ്ങൾ നിറച്ചൊരെൻ രാജ്യം....

വൈലറ്റ് നിറത്താൽ ആലങ്കാരിത രാജ്യം
മിന്നിത്തിളങ്ങുമെൻ പ്രഥമ രാജ്യം
ഇൻഡ്യനും , ഇൻഡിഗോയുമെൻ
സ്വദേശാഭിമാനം
ആകാശനീലിമയും, നീലക്കുറിഞ്ഞിയും
നീലനിറവുമെൻ ശാന്ത സ്വരൂപം
പച്ചവിരിച്ച ഹരിതാഭമാർന്നൊരെൻ നാട്
സ്വച്ഛസൗന്ദര്യമാം കേരനിരതിങ്ങുമെൻ നാട്
സൂര്യകാന്തിയും,മഞ്ഞളും,മന്ദാരവും
നിറഞ്ഞൊരെൻ നാട്......
കുടകിൻ കുളിർമയും,ഓറഞ്ചും,ആപ്പിളും
നിറഞ്ഞൊരെൻ മധുര സാമ്രാജ്യം....
തേനൂറും മാധുര്യമഥുരയാണെൻ സ്വപ്‌നം
അവസാനമെത്തി നിൽക്കുന്നു, കേരളഭരണത്തിൻ
രക്തവർണ്ണം ചാലിച്ചു നിറച്ചൊരു നാട്
അദ്ധ്വാനിക്കുന്നവർ തൻ സാമ്രാജ്യം
ചെങ്കൊടികൾ കവിതപാടുന്ന രാജ്യം
ഹൃദയപക്ഷ ഐക്യത്തിൻ നാട്.............
നമ്മൊളൊരുത്തരുടെയും നാട്..............


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:05-05-2018 04:06:46 PM
Added by :Suryamurali
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :