ഇടിമിന്നൽ   - തത്ത്വചിന്തകവിതകള്‍

ഇടിമിന്നൽ  

അഭയം തേടുന്നവർ മയക്കുമരുന്നിൽ
അവസാന യാത്ര തുടങ്ങി
അറിയാതെയൊരു ജീവിതം
ചിന്തയിൽ പൊരുത്തമില്ലാതെ
ചോദ്യങ്ങൾക്കുത്തരമില്ലാതെ
ചിരിച്ചും കരഞ്ഞും
ഉള്ളിൽ മത്സരിച്ചും
സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങളും കവലായ്
ഇരുട്ടിന്റെ പുകനിറച്ചു
ആകാശത്തിനും അലയഴിക്കും
ഇടയിലൊരു ചെറു തുരുത്തിൽ
വെറുതെയല്പം വിശ്രമത്തിനായ്‌.
നെടുനാൾ ദാഹിക്കുന്നു
മരണദേവതയെ പുൽകാൻ
കിങ്കരന്മാരവളെ ശ്വാസമടക്കി
ഒതുക്കി ചുറ്റുവട്ടത്തൊരു-
സംശയത്തിന്റെ നിഴലിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-05-2018 08:23:07 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :