സൂര്യനില്ലാകാലം.                - തത്ത്വചിന്തകവിതകള്‍

സൂര്യനില്ലാകാലം.  

സൂര്യനില്ലാകാലം. -സൂര്യമുരളി-

കാർമേഘവുമായ് ഒളിച്ചുകളിച്ചു നിന്ന മാസം
ജന്മനക്ഷത്ര മാസം-മിഥുന മാസത്തിലെ സൂര്യൻ
സൂര്യനെ കാണാൻ കാത്തു നിന്ന ദിനങ്ങൾ
ശാന്ത സ്വരൂപിയായ് നിന്നു, എവിടെയോ,സൂര്യൻ
ഉഗ്രരൂപിക്കുമേൽ കാർമേഘ വർഷം.....
കരിവർണ്ണ മേഘക്കൂടിൽ കനൽച്ചൂള കരയുന്നു
പ്രപഞ്ച വേദനയോ, വീട്ടുതടങ്കൽ............

അശരീരി മുഴങ്ങി! അയ്യോ ! സൂര്യനില്ലാ ദിനം
സൂര്യദേവാ....മായല്ലേ...മുത്തശ്ശി ആശങ്കയോടൊതി!
ഭാവിയിലെ സൂര്യനില്ലാ ദിനങ്ങൾ... ചർച്ച തുടങ്ങി
ചായയെത്തി, ഊണെത്തി, വീണ്ടും ചായയെത്തി
ചർച്ചക്ക് വിരാമമില്ല.....പണ്ഡിതനും ,പാമരനും
ഒരുപോലെ വ്യാകുലതയിൽ..........നാശങ്ങൾ,
നഷ്ടങ്ങൾ,വരും കാല വിപത്തുകൾ ചർച്ചാ
വിഷയങ്ങൾ നീണ്ടു......
സൂര്യനില്ലാദിനങ്ങൾ, ചിന്തക്കതീതം...പലരും
മൊഴിഞ്ഞു........
ഘടികാരം മുഴങ്ങി ! ആ ദിനം മാഞ്ഞു പോയ്
നിദ്രാവിഹീനമായ് ആ രാത്രി.....
നേരം പുലർന്നു.. കുറേ പേർ കിഴക്കേ വിണ്ണിൽ
കണ്ണുംനട്ട് നിന്നു....
സൂര്യ തേജസ്സിൻ പള്ളിയുണർത്തലിനായ്......
കൂടെ പിറന്നാൾ കാരനും....
തമ്പ്രാട്ട്യേ.....സൂര്യൻ വരില്ലേ? ചോദ്യം കേട്ട്
തിരിഞ്ഞു നോക്കി! ചക്കി തൻ ആശങ്ക ഉണർത്തിച്ചു
കാത്തു കാത്തു നിന്നു... സൂര്യഭഗവാൻ്റെ ആഗമനം..!
" ശാസ്ത്രജ്ഞന്മാരെ ഉണരൂ....ചിന്തിക്കൂ.............."


up
0
dowm

രചിച്ചത്: -സൂര്യമുരളി-
തീയതി:04-05-2018 03:16:08 PM
Added by :Suryamurali
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :