മേഘസുന്ദരി
മേഘസുന്ദരി. സൂര്യമുരളി
നിൻ തിരുനെറ്റിയിൽ സിന്ദൂരം തൂവിയൊ,സൂര്യൻ
നിൻ കവിളിൽ കുങ്കുമം വീശിയൊ, സൂര്യൻ
നിൻ ചുണ്ടിൽ ചെഞ്ചായം തേച്ചുവോ, സൂര്യൻ
സൂര്യപ്രഭയാൽ തിളങ്ങിയോ, നിൻ മുഖം
തെളിഞ്ഞ വാനമേ, നീ പ്രസന്നവതിയിയോ?,
നിൻ മുഖശ്രീ പ്രഭാപൂരമായോ?..................
നിന്നെ മോഹിക്കാത്ത ദേവന്മാരുണ്ടോ?
നിന്നെ മയക്കാൻ തേരിറങ്ങി വന്നു ,ഗന്ധർവ്വന്മാരും...........
ഗന്ധർവ്വ സംഗീതത്തിലാറാടിയൊ നീ........
നിൻ സ്നേഹമളക്കാൻ, കടലിൽ മുങ്ങിയോ, സൂര്യൻ
വെയിലേറ്റുവാടി നീ സന്ധ്യയെ എതിരേൽക്കുമ്പോൾ
നിൻ മുഖം കണ്ടു, ഉദിച്ചുവരുന്ന ചന്ദ്രനും
നിന്നെ മോഹിച്ചുവോ?......
നിൻ വാർമുടിയിൽ നക്ഷത്രങ്ങൾ മാലകോർത്തുവോ?....
മിന്നാമിന്നികൾ കൂട്ടമായ് മിന്നിയോ,നിൻ കാർകൂന്തലിൽ
കാട്ടരുവികൾ നിനക്ക് പാദസരം തന്നുവോ?
നാണിച്ചു മുഖം താഴ്ത്തിയോ, മേഘമേ? നിശയുടെ
കാമുകനായ ചന്ദ്രനെ ഓർത്തോ? അതോ,
നിന്നെ വേൾക്കാൻ വരുന്ന
ഉദയ സൂര്യനെ ഓർത്തോ? എന്തിനീ വ്യാകുലത!
മനസ്സിൻ തുലാസ്സിൽ ദേവഗന്ധർവ്വന്മാരോ, അതോ,
സൂര്യചന്ദ്രന്മാരോ?...
ആശങ്കയോ മേഘമേ!.......
നീ ഉറങ്ങൂ, മേഘമേ.......ഗന്ധർവ്വ സംഗീതത്തിലാറാടി....
താരാട്ടു കേൾക്കുന്നുവോ?.............നീ...........
Not connected : |