കാട്
കവിതകൾക്കുള്ളിലെ പ്രണയത്തെ അറിയാതെ
കവിയെയും കാണാതെ
മഷിയായ നെഞ്ചിലെ ചോരയും കാണാതെ
വാക്കായ രാവിലെ കനവുകൾ കാണാതെ
താളായ നാളയുടെ സങ്കൽപ്പം കാണാതെ
അകലേക്ക് നീങ്ങുമ്പോൾ അറിഞ്ഞില്ല ഞാൻ
കാടാണ്.... കാടാണ്.... കാടാണ്....
കവിയും കവിതയും കനവുകളുമില്ലാത്ത
കാടാണു ജീവിതം...
കാടാണെൻ ജീവിതം...
കാട് തേടുന്നൊരു മാനായി നീയെങ്കിൽ....
Not connected : |