കാവ്യഭാവന - മലയാളകവിതകള്‍

കാവ്യഭാവന 

കാവ്യഭാവന. സൂര്യമുരളി

നഷ്ടബോധത്തിൻ താഴ്വരയിൽ തല പോയ
തെങ്ങുകൾ നിരന്നു നിൽക്കുന്ന ഭംഗിയില്ലാ
കാഴ്ചകൾ കണ്ടുവോ നീ.......
നീ കണ്ടുവോ?.......
കൺപീലികളെഴുതുന്ന കാവ്യ ഭാവനകൾ
മോഹനസങ്കല്പങ്ങളായ് നിന്നിൽ ചിറകു
വിടർത്തിയാടിയ സ്വപ്നമായൊ?.....
പറയാൻ ബാക്കിവെച്ച, മറന്നു പോയ
വെണ്ണിലാവിൻ സുന്ദര പ്രതിഭയൊ?......
ആയിരം കിനാക്കളിൽ ആരായിരുന്നു നീ.......

പ്രകൃതി ഭംഗിതൻ വെനീസിലെ കെട്ടുവള്ളത്തിൽ
തത്തിക്കളിച്ചൊഴുകുന്ന ചാരുതയൊ?..........
സുന്ദരി താറാവുകൾ ചെളിയിൽ പുതഞ്ഞു
സൗന്ദര്യം കഴുകിക്കളയുന്ന നിറം മങ്ങിയ
കാഴ്ച മനസ്സിനെ അലട്ടുന്നുവോ?.......
ചെന്താമര പൂവിനെ മോഹിച്ച താമരക്കുളത്തിലെ
ഗന്ധർവ്വനെ നീ കണ്ടുവോ?......

ഇതൾവിരിഞ്ഞു സുഗന്ധം പരത്താനൊരുങ്ങിയ
പനിനീർ പുഷ്പത്തിനോട് അസൂയതോന്നിയോ?...
മത്സരബുദ്ധി ഉണർന്നുവോ?....
കവികൾ പാടിപുകഴ്ത്തിയ ലാവണ്യമായൊ നീ....
ഭാവനാ സൃഷ്ടിയിലെ അപ്സരസായൊ നീ........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:17-05-2018 01:05:01 PM
Added by :Suryamurali
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :