തുളസിക്കതിർ - മലയാളകവിതകള്‍

തുളസിക്കതിർ 

തുളസിക്കതിർ. . .. സൂര്യമുരളി

വിടരുന്ന താമര കണ്ടുണരുന്നു നാം ,ഇന്ന്
താമരപൂവിൻ മഹത്വം അറിയുന്നു നാം ഇന്ന്
പഴമതൻ നാട്യ ശാസ്ത്രകലയിൽ.....
പൂക്കളിൽ ശ്രേഷ്ഠം, ഭംഗിയിൽ താരം,
പൂജയിൽ കേമൻ.......
മുറ്റത്തെ തുളസിത്തറക്കു ചുറ്റും പ്രദക്ഷിണം
വെക്കുന്നു പ്രഭാതകിരണങ്ങൾ......
ആരാധനാലയങ്ങൾ ഈണത്തിൽ ഉരുവിടുന്നു
പ്രഭാത ഗീതം.....
കിഴക്കേകോണിലെ ആര്യവേപ്പിൽ തഴുകി
പുണർന്നൊഴുകി വരുന്നു,ഔഷധക്കാറ്റ്..
കിളികൾ കലപില കൂട്ടുന്നു, മുറ്റത്തെ
ചക്കരമാവിൻ ചില്ലയിലൊന്നിൽ.....
തുളസിക്കതിർ ചൂടിയ ഗ്രാമിണ പെൺകൊടി
അമ്പലത്തിലേക്ക്....മനസ്സർപ്പിക്കാൻ.......
അഞ്ജനമെഴുതിയ മിഴികളിൽ മിന്നിമറയും
പ്രതീക്ഷകളുമായ്........
ഇടക്കതൻ ആരോഹണതാളം ഹൃദയമിടിപ്പ്
പോലുയരുന്നു അന്തരീക്ഷത്തിൽ.........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:23-05-2018 02:33:47 PM
Added by :Suryamurali
വീക്ഷണം:102
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :