മൗനവേദന
പനികളോരോന്നായി
പടർത്തുന്നയനർത്ഥം
ഡെങ്കിയും ഗുനിയയും
നിപ്പയും മാലിന്യത്തിൽ
അടങ്ങാത്ത ജന്മങ്ങൾ
മനുഷ്യന് മാരകമായ്.
മരണമോരോന്നെടുക്കുമ്പോൾ
ഊഴത്തിനായ് കാത്തിരിക്കുന്നു
കരുണയില്ലാതെ ജീവിക്കും
മരണത്തിന്റെ ഭയപ്പാടിൽ.
എങ്ങുമേ പോകാനിടമില്ലാതെ
മരുന്നില്ലാതെ, മന്ത്രം മാത്രം.
മരണത്തെ അതിജീവിക്കാൻ.
വിധിയെ പഴിചു മൗനത്തിൽ.
Not connected : |