ഒരു വവ്വാൽ വിലാപം
വവ്വാല് ഞാൻ പാവത്താൻ
പാതി രാത്രി തൻ യാത്രികൻ
പേടിപ്പെടുത്തും കഥകളിൽ ഞാൻ
എന്നും പിശാചിൻ സൂചകൻ
സാധുവാം ഞാനൊരു തെറ്റുകാരനോ
പ്രേത കഥയിലെ ബലിയാട് മാത്രമോ
ഇപ്പൊ നിപ്പോയുമൊരു പാരയായി മാറിയോ
എന്നുടെ ജീവിതം ദുസ്സഹമാക്കിയോ
പാവമാ ഞാനൊന്നു ജീവിച്ചു പോകട്ടെ
പാറിപ്പറന്നൊന്നു പൂതി തീർക്കട്ടെ
Not connected : |