ഒരു നിമിഷാർദ്ധം  - പ്രണയകവിതകള്‍

ഒരു നിമിഷാർദ്ധം  

രാഗ ചന്ദ്രമുഖീ.. രാസ രസ രജനീ ...
നളിനകാന്തീ രാഗമുണർത്തും നാദ ലയ ലഹരീ...
നിന്റെ നീല നികുഞ്ചം തേടീ നിദ്രാ വിഹീനനായി ...
നീരദ വർണ തിരകൾ പുൽകും നീരാഴി തീരം പൂകീ..
അലയുമെൻ അധരത്തിൽ അണിയുവാനാകുമോ
അധര മധുര പരാഗം ..മാകന്ദ സുമ മകരന്ദം ...

നീലോല്പലങ്ങൾ നീൾ മിഴി വിടർത്തും നീരദ വാഹിനിയിൽ..
നീന്തിയുണർന്നു ചിറകുകൾ കുടയും ഇണയരയന്നങ്ങൾ പോലെ..
താരമ്പനുരുവിടും രതിമന്ത്ര സ്വരങ്ങളിൽ തരളിതമായ്...
ഇതളുണരും പൂവിൻ അനുഭൂതിയായ്..
ഹിമ കണ കുളിരായ് ..
ചുടു ചുംബനമായ്..
അലിയുവാനെൻ പ്രാണൻ അഭിലഷിപ്പൂ..
ദേവീ നിന്നെയറിയുവാനൊരു നിമിഷാർദ്ധം തരൂ ...


up
0
dowm

രചിച്ചത്:wanderthirst
തീയതി:07-06-2018 05:18:00 PM
Added by :wanderthirst
വീക്ഷണം:401
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :