കാക്ക പാതി മാങ്ങ
കാക്ക പാതി മാങ്ങ
===============
ഉരുകും വേനലിൽ വരണ്ടു നിൽക്കുന്നു
വഴിയരികിൽ ഉള്ള മാവ് ...
ആരാണ് നട്ടത് വെള്ളം ഒഴിച്ചത് ആർക്കും അറിയില്ല സത്യം .....
ദിനരാത്രങ്ങൾ കൊഴിഞ്ഞു പോകവേ പുഷ്പിണി ആയി തേൻ മാവ് ....
മാമ്പൂവിൻ നറുമണം കാറ്റിൽ പരക്കവേ മാനസം നൃത്തമതാടി ...
സ്വപ്‌നങ്ങൾ നെയ്തു നാവിൽ വെള്ളമൂറി ....
മാങ്ങാ തൻ രുചി ...
കണ്ണിമാങ്ങാ ഉപ്പിട്ട് കൂട്ടുന്ന നാവിൽ രസ മുകുളങ്ങൾ തൻ അഗ്രത്തിൽ വിശാല നദി ഒഴുകി .......
രാവിലെ മാവിൻ ചുവട്ടിൽ ആർത്തിയോട് നോക്കും വല്ല പഴുത്ത മാങ്ങയും ഉണ്ടോ ...
ഒരു സുപ്രഭാദത്തിൽ വഴിയരികിലായി വീണു കിടക്കുന്നു മാങ്ങ .....
പഴുത്തു തുടുത്തു മനോഹരം അതിൻ മണമോ അതി ശ്രേഷ്ഠം ....
ഓടി വെക്കം കൈക്കലാക്കി നോക്കവേ അറിഞ്ഞു അതൊരു
"കാക്കപ്പാതി മാങ്ങാ"..
ശപിച്ചു കാകനെ എന്തിനീ കാര്യം ചെയ്തു നീ മൊത്തമേ എന്നവകാശം....
വിഭവങ്ങൾ എല്ലാർക്കും തുല്യാവകാശമെന്നത് ...സ്വാർത്ഥത മൂലം മറന്നു ...
മർത്യാ .....സർവ പരിപാലകൻ ദൈവം സംരക്ഷിപ്പു തൻ സൃഷ്ടിയെ അതിൽ നീയും ഒരു സൃഷ്ടി ....
പതം പറയാതെ
കൃതജ്ഞത ചോല്ലുകിൽ
"കാക്ക പാതിയും "
എത്ര രുചികരം ....
Not connected : |