അഹങ്കാരം
അഹങ്കാരം. സൂര്യമുരളി
അഹങ്കാരം മൂർദ്ധനൃത്തിൽ നിന്നൊരുകാലം
എന്തൊക്കെയൊ ആണെന്ന ഭാവം,
അഹങ്കാരിയാക്കി എന്ന് പറയുന്നെല്ലാരും
വാക്കുകളിൽ കനവും,
ഭാവത്തിൽ ഗാംഭീരവും,
നടപ്പിൽ തലയെടുപ്പും,
ഇല്ലാത്ത മസിലുകളിൽ പെരുക്കവും
ആകെമൊത്തം ഗുരുവായൂർ
കേശവൻ,ആന,ഭാവത്തിൽ
പാഠൃവിഷയത്തിൽ പിന്നിലും,
നാടൃ ഭാവത്തിൽ മുന്നിലും.....
പരാതികളുടെ പെരുമഴക്കാലം
അന്തൃശാസനത്തിനധിക നേരം
കാത്തുനിൽക്കേണ്ടി വന്നില്ല.....
ഓഫറുകളും,ശാസനകളും,മുറയ്ക്ക്
കടമ്പ കടന്നാൽകിട്ടുമത്രേ....!
പൊടിമീശ പിരിക്കാൻ തത്രപ്പാട്
"ഇതിന്റെ പേരാണൊ മീശ"
പെൺ കിടാവിൻ പുഛം, ആ
പരിഹാസം വഴിതിരിച്ചു വിട്ടു,
പഠിത്തത്തിലേയ്ക്ക്.....
അഹങ്കാരത്തിനറുതി വന്നു
അവിടെയും ,ഇവിടെയും, ചിരി
കരഘോഷം.......
ചേമ്പിൻ തണ്ടുപോലെ വാടി
തളർന്ന ഒരു അഹങ്കാരി...
അച്ഛന്റെ ധിക്കാരി......
Not connected : |