പെരുമഴയത്ത്
ആ രാത്രി പെരുമഴയായിരുന്നു
ചിലച്ചും കരഞ്ഞും അലഞ്ഞും
തുടിച്ചും സൂഷ്മ ജീവികളാരവത്തിൽ.
എതിര്പ്പും വെറുപ്പും മടുത്തു
മഴയുടെ രസത്തിൽ ഞാനുമുറങ്ങി.
ഇടക്കിടക്ക് മഴയുടെ ശമനത്തിൽ
ഞെട്ടിയുണർന്നു പഴയ ചരിത്രവുമായി
അസ്വസ്ഥതയിലെ സ്വപ്നം പോലെ.
ഓർത്തോർത്തു വീണ്ടും മയക്കത്തിൽ
യന്ത്രങ്ങളുടെ ശബ്ദം പോലെ മുഴങ്ങുന്ന
കാട്ടാറിലെ ഇരമ്പലുകൾക്കൊപ്പം
മാനത്തെ കറുത്തിരുണ്ട ഭീകരതയിൽ പെയ്തിറങ്ങുന്ന മഴ ശമിക്കുംപോലെ
നേരം വെളുത്തുണർന്നപ്പോൾ മാധ്യമത്തിൽ
കേൾക്കണ്ടതെല്ലാം കഴിഞ്ഞുപോയി
Not connected : |