ലയം
ലയം. സൂര്യമുരളി
ജനുവരിതൻ അനുരാഗം തളിരിടും
സ്വരരാഗം വഴിഞ്ഞൊഴുകും പതിയെ
പ്രണയരാഗം നിറഞ്ഞൊഴുകും ഹൃദയം
ചായക്കൂട്ടുകൾ ചേർത്തെഴുതും മനസ്സിൻ
വർണ്ണക്കടലാസിൽ,പതിയെ,പതിയെ
രാഗ,വർണ്ണ,താള,ലയം,മെല്ലെ,മെല്ലെ.....
മഴയുടെ രാഗം ശ്രവണസുന്ദരം,
കമിതക്കാളിൽ......
മഴയുടെ ഈണം താളാത്മകം,സുന്ദരം,
പ്രേമാത്മകം......
പാലപ്പൂ മണമൊഴുകും, കാറ്റിൻ ശ്രുതി
മധുരമാം പശ്ചാത്തലം.....
പൂത്തുവിരിഞ്ഞു, മെയ്മാസ പുലരി
തൻ വസന്തം......
ഊഞ്ഞാലിലാടുന്നു.....ഓണപൂവിൻ
വസന്ത കാല പ്രണയം........
നവംമ്പറിൻ നഷ്ടം കുളിരായ്,ശൈ
ത്യമായ്, പട്ടുകുപ്പായത്തിലൊളിക്കുന്നു
പ്രണയം.......
മഞ്ഞുപോലുറഞ്ഞ പ്രണയം......
സ്പ്നത്തേരിറങ്ങി വരുമോ?........
ജീവനിലുണരാൻ വിതുമ്പും.......
പവിഴമല്ലി പൂത്തുവിതറും വാടിയിൽ...
മധുപനി ചിത്രത്തിലൊളിച്ചുവെച്ച ആ
പ്രണയ മഴ നിർവൃതിയീൽ.......
Not connected : |