പ്രിയ സ്നേഹിതേ...........
അകലെയാ പനിനീരു പെയ്യുന്നതാഴ്വര-
ത്തണലിലേക്കൊന്നെന്നെ കൊണ്ടുപോകൂ
ഇവിടെ വിഷാദത്തിനുമ്മറത്തിണ്ണയില്‍
കനിവിനായ് കേഴുന്നു കൂട്ടുകാരീ.....
ജീവിതപ്പാതയില്‍ മൂകമായ് കേഴുന്നു
ഏകയാം ഞാനിന്നു കൂട്ടുകാരീ...
ഇരുളിന്റെ മറപറ്റി നില്‍ക്കുമെന്‍ ഹൃദയത്തില്‍
ഒരുനുള്ളു വെട്ടം നിറക്കുവാനായ്
ഞാനിന്നു തേടുന്ന സാന്ധ്യ പ്രകാശത്തെ
നീയെനിക്കേകുമോ കൂട്ടുകാരീ....
ഇവിടെ മരുപ്പച്ച തേടി ഞാനലയുന്നു,
കാര്‍മുകില്‍ സ്നേഹിച്ച വര്‍ഷം തിരയുന്നു,
വേനലിന്‍ കൈകളില്‍ സാന്ത്വനം തേടുന്ന
കരളിലെ പൂക്കളില്‍ മധുകണം തിരയുന്നു
തിരയുന്നു തിരയുന്നു ഭ്രാന്തമായ് ഭൂമിയില്‍
ജീവിതത്താരകപ്പൂക്കളേ ഞാന്‍......
ഇനിയെന്റെ മനസ്സിന്റെ ജാലകച്ചില്ലയില്‍
രാഗങ്ങള്‍ പൂക്കുമോ കൂട്ടുകാരീ.....
അജ്ഞാതമാകുമീ ജീവിതത്തോണിയില്‍
തുഴയുവാനാകുമോ കൂട്ടുകാരീ......
അന്ധകാരത്തിന്റെ കാണാകയങ്ങളില്‍
അലയുമോ ഞാനെന്റെ കൂട്ടുകാരീ....
ഇനിയെന്റെ ചടുലമാം ജീവിതത്താളുകള്‍
അറിയുമോ നീയെന്റെ കൂട്ടുകാരീ.............
Not connected : |