പ്രണയവല്ലരി
ചെമ്പക പുഷ്പങ്ങൾ ചന്തത്തിൽ കോർത്തൊരു
ശോണിത ഹാരമണിഞ്ഞൊരു പൂർണിമേ...
നിന്റെയാരാമത്തിലേകനായ് ഇന്ന് ഞാൻ
നിന്നെയാരാഞ്ഞിന്നു വന്നിരിപ്പു ..
ഇന്ദീവര പുഷ്പ തല്പമൊരുക്കി നീ
ഇന്നെനിക്കായി ഇരവിലിരിപ്പതും
ഇന്നറിഞ്ഞെത്തി നിന്നാരാമ ഭൂമിയിൽ
വന്നെൻ മനോഗതം നൽകിയാലും ...
ചന്ദനപുഷ്പ സുഗന്ധഭാരം പേറി
മന്ദ പവനൻ തവ കഞ്ചുകങ്ങളിൽ
മെല്ലെ അണഞ്ഞെന്തു തേടുന്നുവോ പ്രിയേ
ചന്ദനം തോൽക്കും നിന്നംഗ പരാഗമോ
മന്ദം സ്ഫുരിക്കുന്ന ചന്ദ്രിക തൻ മൃദു
മന്ദഹാസത്തിനും നാണം വരുത്തുന്ന
ദന്ത നികരവും ചെന്തൊണ്ടിതൻ പഴച്ചാറു തോൽക്കുമധരോഷ്ഠവുമിന്നെൻറെ നെഞ്ചിലായ്
മാര ശര വർഷ താഡനം ചെയ്‌വൂ...
മമ സഖീ വന്നാലുമീ മണി ശയ്യയിൽ ...
ഒന്നായ് ലയിച്ചു ചേരുന്നു നാം ...
Not connected : |