ആത്മാഭിലാഷം  - ഇതരഎഴുത്തുകള്‍

ആത്മാഭിലാഷം  

ഇരുൾ മൂടി ..നിഴൽ മങ്ങിഏകാന്തമാം
ചെറു വഴിയേ നടന്നന്നു ഞാനിത്തിരി ..
മൂകതയും അന്ധകാരവും വായുവിൽ
നീറി പുകയും ശവഗന്ധവും ചേർന്ന്
പേടിപ്പെടുത്തുന്നുവെങ്കിലും, ഇല്ലാത്ത ധൈര്യവും
സംഭരിച്ചിന്നു ഞാൻ നീങ്ങവേ..

കേട്ടുവെൻ കാതിലാ രോദനം
ആ ചുടുകാട്ടിലൊരറ്റത്തു നിൽക്കുന്ന മാവിന്റെ ചോട്ടിലായ് എന്റെ മിഴികൾ പതിഞ്ഞു പോയ് ...
പ്രേത പറമ്പിലേകാന്ത രാവിൽ ഗത പ്രാണനെയോർത്തു പരിതപിക്കും
പരേതാത്മാവ് തൻ പ്രാണ സങ്കടമോ

ബഹു ഭോഗ സുഖങ്ങളനുഭവിക്കേ ഉയിർ
ഭൂമിയിതിൽ പതിപ്പിച്ചു ചിതയിൽ വെണ്ണീറോട്
ചേർന്നൊരു മർത്യ രുദന്തമോ?

പേടിച്ചു കാലും മനസും എൻ പ്രജ്ഞയുമൂടെ
വിറച്ചു വിറങ്ങലിച്ചെങ്കിലും
പോയ ധൈര്യത്തെ മുറുകെ പിടിച്ചു ഞാൻ
പാദങ്ങളെ മമ ധൈര്യമൊപ്പം അനുധാവനം ചെയ്യിച്ചിതാ മരച്ചോട്ടിലായ് ....

ആളി പടരും ചിത തൻ വെളിച്ചത്തിലൂടെ
ഞാൻ കണ്ടുവാക്കീറത്തുണിയിതിൽ
കാലിട്ടടിക്കുമോരോമൽക്കുരുന്നിനെ

ധൂമവും മഞ്ഞുമുരുകിയാ പിഞ്ചിളം മേനിയിലേക്കു പതിക്കുന്ന ബാഷ്പവും
വാരിളം ചുണ്ടു പിളുത്തി നുണഞ്ഞവൻ
ആരെയോ തേടി നനഞ്ഞ മിഴിയുമായ്

ചോര നനഞ്ഞൊട്ടി നിൽക്കും തുകിലതിൽ
തൂവെണ്ണ പോലെ തുടിക്കുമീ കുഞ്ഞിനെയാരുപേക്ഷിച്ചതിന്നീ പറമ്പിൽ
അനുതാപാമ്ശമില്ലാതെയെകാന്ത ഭൂവിതിൽ

രോദനം നിർത്തിയെൻ കണ്ണിലേക്കായ്
ഇരു തീ മിഴി പൂവുകൾ നട്ടവൻ ചൊല്ലിനാൻ

കേട്ടിരിപ്പുണ്ട് മനുഷ്യകുലം ശ്രേഷ്ഠ കാരുണ്യ
വാരാന്നിധിയെന്നൊരിക്കൽ ഞാൻ

കേട്ടറിഞ്ഞിന്നു ഞാൻ ഗര്ഭപാത്രസ്ഥനാം ഭ്രൂണമതിങ്കലേറി ധരണീ തലേ
മാനവ പുംഗവനായ് വളർന്നേറുവാൻ
ആഗ്രഹിച്ചെത്ര മാസം ഗർഭ വാതാദി പീഡകളേറ്റു
തളർന്നു വന്നീമണ്ണിലീവിധം വന്നാൻ
ഇവിടത്തിൽ തങ്ങുവാൻ

ദൂരെയെറിഞ്ഞു മന്മാതാവവളൊരു
കന്യകയത്രേ മനുജ സമൂഹത്തിൽ !
തൻ ചോര തന്നോടിദം മഹാപാതകം
ചെയ്യുന്നവരീ മനുജാത പ്രാണികൾ

ഇന്ന് കാണിക്ഷണം പോലുമീ ലോകത്തിലില്ലഭിവാഞ്ചിതം തങ്ങുവാൻ ഏതുമേ

പിഞ്ചു വചസ്സുകൾ നെഞ്ചിലേക്കമ്പായി വന്നു തറച്ചു.. ശിരസ്സ് കുനിച്ചു ഞാൻ ...

പൊങ്ങും പൊരികനൽ പൊൻ ചിത തന്നിലേക്കഞ്ചാതെ മന്ദം ഒഴുകിയെത്തീയവൻ
ചെന്താമരപ്പൂവിൻ ചന്തം ചിതറുമാറഞ്ചിത
ഗാത്രനായ്‌ വിണ്ണകം പൂകിനാൻ


up
0
dowm

രചിച്ചത്:wanderthirst
തീയതി:13-06-2018 05:53:46 PM
Added by :wanderthirst
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :